നവംബര്‍ 21വരെ രാത്രികാല റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി റെയില്‍വേ

ന്യൂഡല്‍ഹി: നവംബര്‍ 21വരെ റെയില്‍വേയില്‍ അര്‍ധ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 5.30വരെയാണ് റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ് പോര്‍ട്ടല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഈ സമയത്ത് വെബ്സൈറ്റ് വഴിയുള്ള വിവരാന്വേഷണവും സാധ്യമാവില്ല. ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ട്രെയിന്‍ നമ്പറും ബുക്കിങ് ഡാറ്റ അടക്കം പലതിലും മാറ്റം ആവശ്യമാണ്. അതിന്റെ ഭാഗമാണ് ബുക്കിങ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →