കേരളത്തിൽ നിന്നും വന്ന യുവ പിന്നണിഗായകരൊക്കെ താമസിച്ചിരുന്നത് ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന പഴയ വീടിന്റെ എതിർവശത്തുള്ള ഒരു കോളനിയിലായിരുന്നു. എന്നിലെ ഗായകനെ കണ്ടെത്തി എനിക്ക് പാടാൻ കഴിയും എന്ന് എന്നെ വിശ്വസിപ്പിച്ച് സിനിമയിൽ പാടാൻ ഇടയാക്കിയ മുഖ്യ കാരണക്കാരിൽ ഒരാളാണ് യേശുദാസ്. ഞാൻ അത് വിശ്വസിച്ചു എന്ന് കരുതി പിന്നീട് അദ്ദേഹം വീട്ടിൽ പോയി തമാശ പറഞ്ഞ് ചിരിച്ചിട്ടുണ്ടാവാം.
യേശുവണ്ണൻ തന്ന ധൈര്യത്തിൽ ഞാൻ കുറേ സിനിമകളിൽ പാടി നന്ദി അണ്ണാ-
ഞാൻ സിനിമയിൽ വരികയും യേശു വണ്ണൻ സിനിമയിൽ അത്ര സജീവമായിട്ടില്ലാത്ത സമയമായിരുന്നു അത്. അന്നൊക്കെ ഞാൻ ആ കോളനിയിൽ ചെല്ലുമ്പോൾ യേശു അണ്ണൻ സിനിമയിൽ പാടിയ പാട്ട് എനിക്ക് പാടി തരുമായിരുന്നു. അന്ന് ഞാൻ കേട്ടിരുന്ന അതേ ശബ്ദം ഇന്നും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു.

