ചാണകവും ഗോമൂത്രവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചാണകവും ഗോമൂത്രവും ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. പശുക്കളോ കാളകളോ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭോപ്പാലില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ചൗഹാന്‍ വിചിത്ര ന്യായങ്ങള്‍ നിരത്തിയത്. ഗോമൂത്രവും ചാണകവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരു സംവിധാനമുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയാകെയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാകും.

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും കീടനാശിനി മുതല്‍ മരുന്നുകള്‍ വരെയും വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും നിര്‍മിക്കാനാകും. ഇതിനായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. ഈ മേഖലയിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →