ജഡ്‌ജിമാരുടെ പ്രമോഷനും സ്ഥലംമാറ്റവും സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചു

കൊച്ചി : സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഉള്‍പ്പെട അഡീഷണല്‍ ജില്ലാ ജഡ്‌ജിമാര്‍ക്ക്‌ സ്ഥലം മാറ്റവും സ്ഥാനകയറ്റവും നല്‍കി ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്‌ട്രാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. യുവ നടിയെ ആക്രമിച്ച കേസ്‌ പരിഗണിക്കുന്ന എറണാകുളം സിബിഐ സ്‌പെഷ്യല്‍ ജഡ്‌ജി ഹണി എം വര്‍ഗീസിനെ എറണാകുളം ജില്ലാ സെഷന്‍സ്‌ ജഡ്‌ജിയായി നിയമിച്ചു. കേസിലെ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ സിബിഐ കോടതിയില്‍ അധിക ചുമതല തുടരും.

കാസര്‍കോട്‌ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി പിറ്റി ബാലകൃഷ്‌ണനെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ജഡ്‌ജി എംബി സ്‌നേഹലതയെ കാസര്‍കോട്‌ സെഷന്‍സ്‌ ജഡ്‌ജിയായും ,മാറാട്‌ സ്‌പെഷല്‍കോടതി അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി കെ.എസ്‌ അംബികയെ എസ്‌.സി എസ്‌ടി കേസുകളുടെ വിചാരണ കോടതി സ്‌്‌പെഷ്യല്‍ ജഡ്‌ജിയായും നിയമിച്ചു.

ആലപ്പുഴ അഡീഷണല്‍ ജിസല്ലാ സെഷന്‍സ്‌ ജഡ്‌ജി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്‌ ട്രൈബ്യണല്‍ ) പി.എസ്‌ ശശികുമാറിനെ ജില്ലാ സെഷന്‍സ്‌ ജഡ്‌ജിയായി തൊടുപുഴയില്‍ നിയമിച്ചു. കൊല്ലം അഡീഷണല്‍ജില്ലാ സെഷന്‍സ്‌ ജഡ്‌ജി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്‌ ട്രൈബ്യണല്‍ )എന്‍ ഹരികുമാറിനെ കോട്ടയം ജില്ലാ സെഷന്‍സ്‌ ജഡ്‌ജിയായും, പാലക്കാട്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്‌ ട്രൈബ്യണല്‍) പിപി സെയ്‌തലവിയെ മുവാറ്റുുപുഴ വിജിലന്‍സ്‌ ജഡ്‌ജിയായും ,കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ജി. ഗോപകുമാറിനെ തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്‌ജിയായും ,തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ്‌ ട്രൈബ്യണല്‍) ഉഷാ നായരെ കരുനാഗപ്പളള പോക്‌സോ അതിവേഗ കോടതി സ്‌പെഷ്യല്‍ ജഡ്‌ജിയായും നിയമിച്ചു.

Share
അഭിപ്രായം എഴുതാം