ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

കൽപ്പറ്റ: ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നുമാണ് ചന്ദനത്തടിയുമായി പ്ര​തികൾ കാറിലെത്തിയത് എത്തിയത്. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ് അക്ബർ (30) മൊയ്ക്കൽ അബൂബക്കർ, (30), ചുണ്ടേൽ ആനപ്പാറ കുന്നത്ത് ഫർഷാദ് (28) എന്നിവരാണ് വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്.

മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു.മേപ്പാടി റെയ്ഞ്ചിനു കീഴിൽ ചന്ദന മരങ്ങൾ സ്ഥിതി ചെയ്യുന്ന മുഴുവൻ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ രാത്രിയിൽ വൈത്തിരി സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ രാത്രി പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കടന്നു പോവാതിരിക്കുന്നതിന് വേണ്ടി എല്ലാ റോഡുകളിലും വാഹന പരിശോധന ശക്തിപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തിരുന്നു. ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. അമിത വേഗതയിലെത്തിയ വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥരും വാച്ചർമാരും സാഹസികമായാണ് പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →