പാരിപ്പളളി : ദമ്പതികളെ ലോറിയിടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2021 ജൂലൈ 6 നാണ് സംഭവം. കൊല്ലം പാരിപ്പളളി ഇഎസ്‌ഐ ജംങ്‌ഷന് സമീപം വച്ച് ദമ്പതികളെ ലോറിയിടിച്ചശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതിയായ പാരിപ്പളളി പാമ്പുറം കോലായില്‍ വീട്ടില്‍ അജീഷ് (24) ആണ് അറസ്‌റ്റിലായത്.
പാമ്പുറം ഈഎസ്‌ഐ ജംഗ്‌ഷന് സമീപം തന്‍സീന മന്‍സിലില്‍ ബദറുദ്ദീന്‍(52), ഭാര്യ സബീന ബീവി (48) എന്നിവര്‍ സ്‌കൂട്ടറില്‍ വരവെ പ്രതി ലോറികൊണ്ട് ഇടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ദമ്പതികളെ പ്രതി ലോറിയില്‍ നിന്നും ഇറങ്ങിവന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തു. ബദറുദ്ദീന്റെ കൈവിരലിന് പൊട്ടല്‍ സംഭവിച്ചിരുന്നു.
അതേതുടര്‍ന്ന് ഒളിവില്‍ പോയ അജീഷ് തിരികെ നാട്ടിലെത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്‌റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.