ന്യൂഡല്‍ഹി: ന്യൂസിലന്ഡിനെതിരേ അടുത്ത മാസം നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും. വിരാട് കോഹ്ലിയെ കൂടാതെ രോഹിത് ശര്‍മയ്ക്കും സെലക്ഷന് കമ്മിറ്റി വിശ്രമം അനുവദിച്ചതോടെയാണ് തരഹാനെ നായകനാകുമെന്ന് ഉറപ്പായത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിക്കുമെന്നാണു സൂചന. സെലക്ഷന് കമ്മിറ്റിയും നായകന് വിരാട് കോഹ്്ലിയും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു തീരുമാനം. ഒന്നാം ടെസ്റ്റില്‍ രോഹിതിനെ നായകനാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്്. ട്വന്‍്റി20 നായക പദവി ഏറ്റെടുത്ത രോഹിതിന്െ്റ ജോലി ഭാരം കുറയ്ക്കാനാണു നടപടി. രഹാനെ ഫോം മങ്ങി നില്‍ക്കുകയാണെങ്കിലും ടെസ്റ്റ് ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ശുഭ്്മന് ഗില്ലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരുടെ റോളിലെത്തും
ഇന്ത്യയെ നയിക്കാന്‍ അജിന്‍ക്യ രഹാനെ
