കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് പാളംതെറ്റി

ധർമപുരി: കണ്ണൂർ – യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളംതെറ്റി. 11/11/21വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ട്രയിനിൻ്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.

12/11/21 വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം – ബംഗളൂരു റൂട്ടിൽ മുത്തംപട്ടി – ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →