മൂന്നുമാസം കൊണ്ട്‌ കെഎസ്‌ആര്‍ടിസിക്ക്‌ നാലുകോടിയിലധികം രൂപ അധിക വരുമാനം ലഭിച്ചതായി ആന്റണി രാജു

തിരുവനന്തപുരം : കൊമേഴ്‌സ്യല്‍ വിഭാഗം രൂപീകരിച്ചശേഷം മൂന്നുമാസം കൊണ്ട്‌ കെഎസ്‌ആര്‍ടിസിക്ക്‌ നാലുകോടിയിലധികം രൂപ അധിക വരുമാനം സമാഹരിക്കാന്‍ കഴിഞ്ഞതായി ഗതാഗത വകുപ്പ്‌ മന്ത്രി ആന്റണി രാജു നിയമ സഭയില്‍ പറഞ്ഞു. സ്വകാര്യ കമ്പനികളുടെ കൊറിയര്‍ എത്തിക്കുന്ന പദ്ധതിയും കെഎസ്‌ആര്‍ടിസി നടപ്പാക്കുന്നുണ്ട്‌ . സര്‍വീസ്‌ നടത്തുന്ന ഇലക്ട്രിക്ക്‌ ബസുകള്‍ കോവിഡിന്‌ ശേഷം നഷ്ടത്തിലായതിനാല്‍ കരാര്‍ റദ്ദാക്കാനുളള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ്‌ എന്ന കമ്പനിക്കാണ്‌ ഇലക്ടിക്ക്‌ ബസുകളുടെ കരാര്‍ നല്‍കിയിരുന്നത്‌. 10 ബസുകളാണ്‌ കരാറിലെടുത്തത്‌. അതില്‍ എട്ടെണ്ണം ഓടുന്നില്ല. രണ്ടെണ്ണം കെഎംആര്‍ എല്ലിന്‌ നല്‍കിയിട്ടുണ്ട്‌ . ഇന്ധന ക്ഷമത കൂടുതലുളള സിഎന്‍ജി ബസുകള്‍ പ്രോത്സാഹിപ്പിക്കാനാണ്‌ തീരുമാനം. ഇതിന്‌ മുന്നോടിയായി 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക്‌ മാറ്റാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌ പുതുതായി 460 ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചു.

കാലാവധി കഴിഞ്ഞ 1000 ബസുകള്‍ പൊളിക്കും. എംപാനല്‍ ജീവനക്കാരുടെ കാര്യം ഹൈക്കോടതി ഉത്തരവനുസരിച്ച്‌ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →