കേരളം ഇന്ധന വില കുറക്കേണ്ടതില്ലെന്ന്‌ എ.വിജയരാഘവന്‍

കണ്ണൂര്‍: ഇന്ധന വില കുറക്കേണ്ടതില്ലെന്നും കേരളം ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്നും സിപിഎം ആക്ടിംഗ്‌ സെക്രട്ടറി എ.വിജയരാഘവന്‍. മറ്റുസംസ്ഥാനങ്ങള്‍ ഇന്ധന വില കുറക്കുന്നുണ്ടെങ്കില്‍ അവരൊക്കെ അധിക നികുതി ചുമത്തിയതുകൊണ്ടാണ്‌. കേരളം ഇന്ധന നികുതി കുറക്കണമെന്ന്‌ പറയുന്നവര്‍ ഇന്ധനവില ഇനിയും കുറക്കാന്‍ കേന്ദ്രത്തോടാണ്‌ ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇന്ധനവില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിലകുറയ്‌ക്കാന്‍ തയ്യാറായാല്‍ എല്ലാ പ്രശ്‌നവും തീരും . അതിന്‌ പകരം സംസ്ഥാന സര്‍ക്കാരിനോട്‌ നികുതി കുറക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വലിയതോതില്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന ഇന്ധന വില വര്‍ദ്ധന അംഗീകരിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →