ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹമരണക്കേസില്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും ഇ-മെയിലുകളും വീണ്ടെടുക്കാന്‍ സി.ബി.ഐ. അമേരിക്കയില്‍നിന്നു സഹായം തേടി.2020 ജൂണ്‍ 14-നാണ് സുശാന്തിനെ മുംെബെയിലെ വാസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സി.ബി.ഐ. ഇതിനകം ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും ഫോറന്‍സിക് പരിശോധനാപരമ്പരതന്നെ നടത്തുകയും െചയ്തു. നീക്കംചെയ്യപ്പെട്ട ഇ-മെയില്‍/സാമൂഹികമാധ്യമ േപാസ്റ്റുകളില്‍നിന്നു േകസില്‍ തുമ്പുണ്ടാക്കാനാകുേമായെന്ന ശ്രമത്തിന്റെ ഭാഗമായാണു യു.എസ്. അധികൃതരുടെ സഹായം തേടിയത്.ഒന്നിലേറെ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര നിയമസഹായ ഉടമ്പടിപ്രകാരമാണ് അപേക്ഷ. ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയില്‍നിന്നും സി.ബി.ഐ. വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സുശാന്തിനൊപ്പം താമസിച്ചിരുന്നവര്‍, ജീവനക്കാര്‍, നടി റിയ ചക്രബര്‍ത്തി, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, നടന്‍ കൊല്ലപ്പെട്ടതാണെന്നതിനു ശക്തമായ തെളിവുകള്‍ ലഭിച്ചില്ല. േഫാറന്‍സിക് പരിശോധനാഫലങ്ങളും കൊലപാതകസാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതല്ല.

