ന്യൂഡല്‍ഹി: സയദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ട്വന്റി20 ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ആവേശകരമായ ജയം. ഡി ഗ്രൂപ്പ് മത്സരത്തില്‍ കേരളം എട്ട് വിക്കറ്റിനാണു മധ്യപ്രദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് 171 റണ്ണെടുത്തു. രജത് പാടീദാറിന്റെ ബാറ്റിങാണു മധ്യപ്രദേശിനെ മികച്ച നിലയിലെത്തിച്ചത്. 49 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 77 റണ്ണെടുത്ത രജത് ടോപ് സ്‌കോററായി. നായകന്‍ പാര്‍ഥ് സാഹ്നഹ്നിയും (25 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 56), സച്ചിന്‍ ബേബി (27 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ കേരളത്തിന്റെ ജയത്തിനു തുണയായി. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മേല്‍ (27 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (22 പന്തില്‍ 21) എന്നിവര്‍ പുറത്തായി. ഓപ്പണര്‍മാര്‍ പുറത്തായപ്പോള്‍ എട്ട് ഓവറില്‍ രണ്ടു വിക്കറ്റിന് 62 റണ്‍ എന്ന നിലയിലായിരുന്നു കേരളം. കേരളം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി.
മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ്: മധ്യപ്രദേശിനെ തകര്‍ത്ത് കേരളം
