മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ തയ്യാറാണ് : ലിബർട്ടി ബഷീർ

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ആയ ലിബർട്ടി ബഷീർ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് ഇതേ കുറിച്ച് സംസാരിക്കുമെന്നും തീരുമാനങ്ങൾ അറിയിക്കുമെന്നും പറഞ്ഞു.

ഫിയോക്കിന്റെ കീഴിൽ ഇരുന്നൂറോളം തിയേറ്ററുകൾ കേരളത്തിലുണ്ട്. എന്നാൽ സിനിമ പ്രവർത്തകർ തിയേറ്റർ പ്രദർശനത്തിന് തയ്യാറല്ലെന്നും സിനിമ പ്രദർശനത്തെ തുടർന്നുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ബഷീർ പറഞ്ഞു.

മരക്കാർ ഒരു അടഞ്ഞ അധ്യായമാണ് എന്നും ബഷീറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏത് തീയേറ്ററുകളിലും സിനിമ പ്രദർശിപ്പിക്കാമെന്ന് തീരുമാനിക്കാം , അത് അയാളുടെ അവകാശമാണെന്നും ഫിയോക്കിന്റെ പ്രസിഡന്റായ വിജയകുമാർ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂർ സംഘടനയിൽ നിന്ന് രാജിവെച്ചതിൽ കൂടുതലായൊന്നും പറയാനില്ലെന്നും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിജയകുമാർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം