റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

November 10, 2021 - 5:09 pm

കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ ‘കേരള സമ്പദ് വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ മുഖ്യമന്ത്രിയിൽനിന്നു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. രാജ്യത്തു വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളുടേയും ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹിക നിയമങ്ങളുടേയും നടുവിൽ കേരളത്തിലെ സഹകരണ മേഖല നടത്തുന്ന വിജയകരമായ ജൈത്രയാത്ര പുസ്‌കകം വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള സമൂഹത്തിന്റെ വളർച്ചയിൽ സഹകരണ മേഖലയുടെ പ്രാധാന്യം എന്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

സംസ്ഥാനം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന പല രംഗങ്ങളിലും സഹകരണ പ്രസ്ഥാനങ്ങൾ വലിയ പിന്തുണയാണു നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വി. ജോയ് എം.എൽ.എ, ആനത്തലവട്ടം ആനന്ദൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കൃതജ്ഞതയർപ്പിച്ചു. സഹകരണ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ആർജിച്ച അനുഭവങ്ങളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *