എം.എൽ.എമാർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു

നിയമസഭാ സാമാജികർക്ക് എ.ടി.എം മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണം നിയമ സഭയിൽ സ്പീക്കറുടെ ചേംബറിൽ വച്ച് സ്പീക്കർ എം.ബി രാജേഷിന് നൽകി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ധനകാര്യ വകുപ്പുമന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ എന്നിവർക്കും ചടങ്ങിൽ കാർഡുകൾ നൽകി. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ എല്ലാ എം.എൽ.എമാർക്കും സ്മാർട്ട് കാർഡുകൾ നിയമ സഭയിൽ വച്ച് നൽകും. സംസ്ഥാനത്ത് റേഷൻ കാർഡുകൾ എ.ടി.എം മാതൃകയിലുള്ള സ്മാർട്ടുകളാക്കി പരിവർത്തനം ചെയ്ത് കഴിഞ്ഞ ആഴ്ച മുതൽ വിതരണം ആരംഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →