പത്തനംതിട്ട: ഇടമണ്‍-കൊച്ചി പ്രസരണ ലൈന്‍ കോറിഡോര്‍; ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന 15 മുതല്‍

പത്തനംതിട്ട: ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ മലയാലപ്പുഴ വില്ലേജിലെ കോറിഡോര്‍ കൈവശ കക്ഷികളുടെ ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന ഈ മാസം 15 മുതല്‍ 18 വരെ നടത്തും. സ്ഥലം അമിനിറ്റിസെന്റര്‍, മലയാലപ്പുഴ (വില്ലേജ് ഓഫീസിന് സമീപം). സമയം:  15 മുതല്‍ 18 വരെ രാവിലെ 11 മുതല്‍ 1.30 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 400 വരെയും.

സ്പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയത്തില്‍ നിന്നും ഫോണ്‍ മുഖേന ലഭിക്കുന്ന അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും രേഖകള്‍ ഹാജരാക്കണം.

ഹാജരാക്കേണ്ട അസല്‍ രേഖകള്‍: 1. ഭൂമിയുടെ ആധാരം. 2. 2021 ഏപ്രില്‍ ഒന്നിന് ശേഷമുള്ള കരം ഒടുക്ക് രസീത്/പകര്‍പ്പ്. 3.ആധാര്‍ കാര്‍ഡ്. 4. ബാങ്ക് പാസ്ബുക്ക്. ഈ ദിവസങ്ങളില്‍ ഈ കാര്യാലയത്തില്‍ ഭൂമി സംബന്ധമായ രേഖകളുടെ പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്നും പത്തനംതിട്ട എല്‍.എ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം