കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

കൊട്ടാരക്കര : മദ്യം കൊടുത്ത മയക്കിയ ശേഷം കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുളക്കട കൊച്ചുപറമ്പില്‍ വീട്ടില്‍ റോബിന്‍ സന്തോഷ്‌(24) ആണ്‌ അറസ്‌റ്റിലായത്‌. മദ്യം നല്‍കി മയക്കിയ ശേഷം കൂട്ടുകാരന്റെ ഫോണെടുത്ത്‌ കാമുകിയെ വിളിക്കുകയും കാമുകനാണെന്ന്‌ തെറ്റിദ്ധരിച്ച്‌ വീട്ടില്‍ നിന്നിറങ്ങിവന്ന യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും സമീപത്തെ വയലില്‍ വച്ച പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം കൂട്ടുകാരന്റെ വീട്ടില്‍ തന്നെ കിടന്നുറങ്ങിയ പ്രതി രാവിലെ ഇയാളെയും കൂട്ടി കടന്നുകളയുകയായിരുന്നു. യുവതി കാമുകനെതിരെ പരാതി നല്‍കിട്ടുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു സുഹൃത്തിനെയും കൂടെ കൂട്ടിയത്‌. സംഭവ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അടുത്ത ദിവസം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇതിന്റെ തുടരന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌ സന്തോഷ്‌. പുത്തൂര്‍ ഐഎസ്‌ എ്‌ച്ചഒ സുഭാഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐജയേഷ്‌, എസ്‌ഐ ഭാസി, എഎസ്‌ആമാരായ വിജയരാജന്‍, ആര്‍.രാജീവന്‍, സന്തോഷ്‌, എസ്സിപിഒമാരായ ഉമേഷ്‌ വിനോദ്‌, സിപിഒമാരായ മുഹമ്മദ്‌, റാഷിന്‍, റസൂണ്‍എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →