ആര്യന്‍ ഖാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ഒരു മാസത്തോളം റിമാന്‍ഡിലായിരുന്ന ആര്യന്‍ ഖാനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) പ്രത്യേക അന്വേഷണസംഘം ഇന്നു വീണ്ടും ചോദ്യംചെയ്യും. ആര്യനോടൊപ്പം ജാമ്യം ലഭിച്ച അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യംചെയ്തിരുന്നു. ആറു കേസുകളുടെ അന്വേഷണച്ചുമതലയേറ്റ പ്രത്യേക സംഘമാണ് ആര്യനോടു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്ങാണു സംഘത്തലവന്‍. ഇന്നലെ ഹാജരാകാന്‍ ശനിയാഴ്ച സമന്‍സ് നല്‍കിയെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യന്‍ ഒരു ദിവസം സാവകാശം തേടിയതായാണു വിവരം.അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണമെന്നു ജാമ്യവ്യവസ്ഥയില്‍ ഹെക്കോടതി നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →