കണ്ണൂർ: നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

കണ്ണൂർ: ജില്ലയില്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിനായി ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കര്‍ഷകര്‍ നല്‍കുന്ന നെല്ല് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ഗുണനിലവാരമുണ്ടെങ്കില്‍ മാത്രമേ സംഭരിക്കുകയുള്ളൂ. സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഭൂപരിധി നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള മുഴുവന്‍ കൃഷിസ്ഥലവും പാട്ടകൃഷികള്‍ക്ക് മുഴുവന്‍ സ്ഥലവും രജിസ്‌ട്രേഷന്‍ ചെയ്യാം. 2021-22 സീസണിലെ നെല്ലിന്റെ സംഭരണ വില 28 രൂപയാണ് ഇത് കൂടാതെ കയറ്റിറക്ക ഇനത്തില്‍ 12 പൈസയും ചേര്‍ത്ത് ഒരു കിലോക്ക് 28.12 രൂപ കര്‍ഷകന് ലഭിക്കും. ഫോണ്‍: 9446089784, 9744808762.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →