കണ്ണൂർ: മരം ലേലം

കണ്ണൂർ: കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികള്‍ ലേലം ചെയ്യുന്നു. നവംബര്‍ 12ന് ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ അഡ്രസ്സ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഡിപ്പോയില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0490 2302080.

തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് ക്യാമ്പസില്‍ നിന്നും മുറിച്ചു മാറ്റിയ വൃക്ഷങ്ങളുടെ ശിഖരങ്ങളും തടിയും നവംബര്‍ 19 ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ നവംബര്‍ 19ന് രാവിലെ 10.30നകം ലഭിക്കണം. ഫോണ്‍: 0467 2211400.

Share
അഭിപ്രായം എഴുതാം