ഇടുക്കി: വികസന രേഖാ പ്രകാശനവും മുന്‍ ജന പ്രതിനിധികളെ ആദരിക്കലും ബയോ ഡൈജസ്റ്റബിള്‍ ബിന്‍ വിതരണവും സംഘടിപ്പിച്ചു

ഇടുക്കി: ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ വികസന രേഖാ പ്രകാശനവും മുന്‍ ജന പ്രതിനിധികളെ ആദരിക്കലും, ബയോ ഡൈജസ്റ്റബിള്‍ ബിന്‍ വിതരണവും പഞ്ചായത്തില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി. വികസന രേഖാ പ്രകാശനവും മുന്‍ ജന പ്രതിനിധികളെ ആദരിക്കലും നിര്‍വ്വഹിച്ചു.

1996 മുതലുള്ള വികസന പ്രവര്‍ത്തനങ്ങളും ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളും സാധ്യതകളും വിവരിക്കുന്ന വികസന രേഖ മുന്‍ കാല ജനകീയാസൂത്രണ പ്രവര്‍ത്തകരുടേയും ജന പ്രതിനിധികളുടേയും ഉദ്യോഗസ്തരുടേയും സഹകരണത്തോടെയാണ് തയ്യാറാക്കിയത്. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ഘടക സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ബയോ ഡൈജസ്റ്റബിള്‍ ബിന്നിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. ജനകീയാസൂത്രണത്തിന്റെ പ്രാരംഭകാലം മുതലുള്ള ജന പ്രതിനിധികളും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം