തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സിപിഎം നേതൃത്വം ചുമതലപ്പെടുത്തി.
ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താണ് തീരുമാനം. കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.78 ശതമാനവുമാണ് കേരളത്തിലെ വില്‍പന നികുതി. ഈ വില്‍പന നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.

