ദത്ത് വിവാദം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ

തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും അനുപമ.

വകുപ്പ് തല അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ഇതിൽ തൃപ്തിയില്ല. ആരോപണ വിധേയർ സ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം അട്ടിമറക്കാനുള്ള സാധ്യതയുണ്ടെന്നും അനുപമ പറഞ്ഞു.

ഷിജുഖാൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും അതേസ്ഥാനത്തുണ്ട്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് സർക്കാർ പ്രഖ്യാപിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ളതെല്ലാം കണ്ണിൽ പൊടിയിടാനുള്ളതു മാത്രമാണ്.

ഷിജു ഖാൻ ഉൾപ്പെടെയുള്ളവരെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്നും അനുപമ പറഞ്ഞു.

Share
അഭിപ്രായം എഴുതാം