തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
പോലീസ് അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണം എന്ന് കോടതി നിര്‍ദ്ദേശം നല്‍കി.കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി അനുപമ പരാതി നല്‍കിയിട്ടില്ലെന്നും കുഞ്ഞിനെ വളര്‍ത്താനാണ് നല്‍കിയതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

