ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനവ കുലത്തെ സുരക്ഷിതരാക്കാന്‍ കോപ്പ് 26 കൂട്ടായ്മ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. റോമില്‍ നടന്ന ജി 20 സമ്മേളനത്തില്‍ ആഗോള താപനത്തിനെതിരെയും വന്‍ ശക്തി രാജ്യങ്ങളടക്കം ഹരിത ഗൃഹവാതകങ്ങള്‍ പുറത്ത് വിടുന്നതിനെതിരെയും കാര്യമായ നീക്കങ്ങളോ പരിഹാരമാര്‍ഗ്ഗങ്ങളൊ മുന്നോട്ടുവയ്ക്കാത്ത സാഹചര്യത്തിലാണ് കോപ്പ് 26 സമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 2050 ഓടെ കാര്‍ബണ്‍ പുറത്ത് വിടുന്നത് കുറക്കണമെന്ന അജണ്ടയില്‍ തീരുമാനമാകാതെയാണ് ജി 20 നേതാക്കളുടെ സമ്മിറ്റ് പിരിഞ്ഞത്.
നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍
