ദുബൈ: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ നിലവിൽ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് .നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും. 2021 നവംബര്‍ 1 തിങ്കളാഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്പ് സിഡ്‌നിയിലെ കോൺസുൽ ജനറലായും ജനീവ വേൾഡ് ട്രേഡ് ഓർഗനൈസേഷനിലെ ഇന്ത്യയുടെ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ ഇന്ത്യൻ എംബസി, സിറിയയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

