തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് തുഷാര അജിത്ത് എന്ന വനിതാ സംരംഭക രംഗത്തെത്തിയിരുന്നു. ഇത് സംഘപരിവാറുകാരും ഏറ്റെടുത്തിരുന്നു.

എന്നാല്‍ കെട്ടിട തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →