മുംബൈ: ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് മോചിതനാവും.ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതോടെയാണ് ഇന്നലെ രാത്രിയും ആര്യനു ജയിലില്‍ കഴിയേണ്ടിവന്നത്.പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നതടക്കം 14 ഉപാധികളോടെയാണ് ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും വ്യാഴാഴ്ച െഹെക്കോടതി ജാമ്യം അനുവദിച്ചത്. ആഡംബരക്കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിക്കിടെ കഴിഞ്ഞ രണ്ടിനാണ് ആര്യനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഉത്തരവ് ഇറങ്ങിയത് ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്കാണ്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യം. ഇതേ തുകയ്ക്കുള്ള ഒന്നോ രണ്ടോ ആള്‍ജാമ്യങ്ങള്‍ എന്നതായിരുന്നു വ്യവസ്ഥ.