ഹംഗറി : വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല . ഹംഗറിയിൽ നിന്നും മമ്മുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയെ കണ്ടു മുട്ടിയ പങ്കുവെക്കുകയാണ് പൂജ ബത്ര .
മേഘം എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിയും പൂജ ബത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ട സഹ താരമാണ് മമ്മൂട്ടി എന്നും, വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു മാറ്റവുമില്ലെന്നും ആണ് ഫോട്ടോക്കൊപ്പം ഉള്ള കുറിപ്പിൽ പൂജ ബത്ര പറയുന്നത്. ഈ ചിത്രത്തിന് ഹാഷ്ടാഗായി മേഘം എന്ന് നൽകിയിട്ടുമുണ്ട്.
യാത്ര എന്ന സൂപ്പർഹിറ്റ് തെലുങ്കു ചിത്രത്തിനുശേഷം അഖിൽ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹംഗറിയിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. സുന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായക തുല്യമായ വേഷം ചെയ്യുന്ന മമ്മൂട്ടിയുടെ ഇൻട്രോ ഉൾപ്പെടെ ചിത്രീകരിക്കും. ഒരാഴ്ചയോളം നീളുന്ന ഷെഡ്യൂൾ ആണ് .