എ.എ.റഹിം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റിന്റെ ചുമതല ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ.റഹിമിന്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം സംഘടനാ പദവി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡൽഹി കേരള ഹൗസിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.

ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷന്റെ ചുമതല ഏൽക്കുന്നതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.

വി.കെ.സനോജ്, എം.വിജിൻ, എസ്.സതീഷ്, കെ.റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. അടുത്ത വർഷം ആദ്യം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം.

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ എ.എ.റഹിം വഹിച്ചിട്ടുണ്ട്.

2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →