അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പൊതുവാദം കേള്‍ക്കല്‍ വേദി ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി

October 27, 2021 - 5:44 pm

കോഴിക്കോട്: തീരദേശ ഹൈവേയുടെ ഭാഗമായി മഠത്തില്‍പാടുനിന്നും ബി.സി റോഡിലേക്കുള്ള ബേപ്പൂര്‍ പാലം നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പൊതുവാദം കേള്‍ക്കല്‍ വേദി ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.  പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് പദ്ധതി, ആക്ഷേപങ്ങള്‍ എന്നിവയിലാണ്  അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ വാദം കേള്‍ക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *