കണ്ണൂർ:’കരുതലോടെ മുന്നോട്ട്’; ജില്ലാതല ഉദ്ഘാടനം നടന്നു

കണ്ണൂർ: കുട്ടികളുടെ കൊവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ (എച്ച് ഐ ബി) വിതരണം ചെയ്യുന്ന ‘കരുതലോടെ മുന്നോട്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ്
വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നത്.

ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്ത് രക്ഷിതാക്കള്‍ മുഖേനയാണ് മരുന്ന് വിതരണം. https//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. മരുന്ന് വാങ്ങിക്കാന്‍ പോകുന്ന സ്ഥാപനങ്ങളെയും ഇതിലൂടെ തെരഞ്ഞെടുക്കാം. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി 1800-599-2011 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27 ബുധനാഴ്ച വരെയാണ് മരുന്ന് വിതരണം. മരുന്ന് ഒന്ന് വീതം തുടര്‍ച്ചയായ മൂന്ന് ദിവസം വെറും വയറ്റില്‍ കഴിക്കണം.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി അധ്യക്ഷയായി.
കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. അബ്ദുള്‍ സലാം, നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ. കെ സി അജിത് കുമാര്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ ജ്യോതി, ടി സി എം സി മെഡിക്കല്‍ കൗണ്‍സില്‍ അംഗം ഡോ. കെ സി വത്സല, നോഡല്‍ ഓഫീസര്‍ ഡോ. ഹരികൃഷ്ണന്‍, ഡോ. എ വിജയ, ഡോ. ബിജോയ്, ഡോ. വിനോദ്, ഡോ. ജിമ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →