സംസ്ഥാനത്തെ കോളജുകളിൽ 25/10/21 തിങ്കളാഴ്ച മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ 25/10/21 തിങ്കളാഴ്ച മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ‌ എന്നിവയാകും ആരംഭിക്കുക.

അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും, കനത്ത മഴയെത്തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →