കോട്ടയം: കൃഷിയെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി എന്ന രീതിയില്‍ പ്രയോജനപ്പെടുത്താനാകണമെന്നും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ക്ഷേമ സ്ഥാപനങ്ങളിലെ മികച്ച കര്‍ഷകരായ ജാനകിയമ്മ ( ഗാന്ധി ഭവന്‍ സ്‌നേഹവീട്), പ്രഭാകരന്‍ (അഖില കേരള വൃദ്ധ സദനം), ആര്‍. രാധാകൃഷ്ണന്‍ (സ്‌നേഹധാര) എന്നിവരെ മന്ത്രി ആദരിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും ചടങ്ങില്‍ വിതരണം ചെയ്തു.



