ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ശ്രീനഗറില്‍

ന്യൂഡല്‍ഹി: ത്രിദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറില്‍ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ സുരക്ഷാ-വികസന വിഷയങ്ങള്‍ സംബന്ധിച്ച സുപ്രധാന വിഷയങ്ങളില്‍ ചേരുന്ന യോഗങ്ങളില്‍ അമിത്ഷാ പങ്കെടുക്കും. കശ്മീരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ആഴ്ചകളില്‍ പതിനൊന്നോളം സാധാരണക്കാര്‍ ഇവിടെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വലിയ രാഷ്ട്രീയ മാനങ്ങളുള്ളതായാണ് സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →