ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു: 5 പേര്‍ക്കായി വ്യോമസേന തിരച്ചില്‍ തുടരുന്നു

ഷിംല: ഉത്തരാഖണ്ഡില്‍ കാണാതായ 11 പര്‍വതാരോഹകര്‍ മരിച്ചു.ഒക്ടോബര്‍ 18നാണ് സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ ചുരത്തില്‍ പര്‍വതാരോഹകരും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പടെയുള്ള 17 പേരടങ്ങുന്ന സംഘം വഴിതെറ്റി കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവിടെ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 5 പേരെ കാണാതായി തിരച്ചില്‍ നടത്തുന്നതിന് നേരത്തെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ വ്യോമസേന വിട്ടുനല്‍കിയിരുന്നു. കാണാതായ ശേഷിക്കുന്നവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമുള്ള തിരച്ചില്‍ ഇന്നും തുടരും. മൃതദേഹങ്ങള്‍ ലോക്കല്‍ പോലിസിന് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ ഹര്‍സിലില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ഉത്തരകാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം