കട്ടപ്പന: സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ബോഡി നടന്നു. യോഗത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍ വിപിന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മാത്യു വര്‍ഗീസ് ജില്ലാ കൗണ്‍സില്‍ തീരുമാനം വിശദീകരിച്ചു. കട്ടപ്പന മണ്‌ഢലം സെക്രട്ടറി വിആര്‍ ശശി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെഎസ്. രാജന്‍, കെ.ആര്‍ ജനാര്‍ദ്ദനന്‍ നായര്‍ ,ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ രാജന്‍കുട്ടി മുതുകുളം, കെ.എന്‍ കുമാരന്‍ ,കെ.ജെ ജോസഫ് , ബെന്നി മുത്തുവാംകുഴി, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

