സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസ് ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം . ഈ ചിത്രത്തിൻറെ ആദ്യ വീഡിയോ ഗാനമായ ഓളുള്ളോരു എന്ന ഗാനം ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ 29ന് തിയേറ്ററിൽ പ്രദർശനത്തിനെത്തിക്കും.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫ് , അജിത്ത് തലപ്പിള്ളി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ആൻറണി വർഗീസിന് പുറമേ അർജുൻ അശോകനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചെമ്പൻ വിനോദ്, സാബുമോൻ, സുധി കോപ്പ , ലുക്ക്മാൻ , ജാഫർ ഇടുക്കി, സിനോജ് വർഗീസ്, രാജേഷ് ശർമ, കിച്ചു ടെല്ലസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, വിജ്ലീഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
തിരക്കഥ കിച്ചു ടെല്ലസ്, വിനീത് വിശ്വം, ഛായാഗ്രഹകൻ ജിന്റോ ജോർജ് ,എഡിറ്റിംഗ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.

