ജൈവ വൈവിധ്യ പാര്‍ക്ക്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി

തൃശൂര്‍ : എളവളളി ഗ്രാമ പഞ്ചായത്തില്‍ പറയ്‌ക്കാട്‌ ചേലൂര്‍ കുന്നില്‍ ജൈവ വൈവിധ്യപാര്‍ക്ക്‌ സ്ഥാപിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതിയായി. ആയൂര്‍വേദ ഡിസപെന്‍സറിയോട്‌ ചേര്‍ന്നുളള 15 സെന്റ് സ്ഥലത്താണ്‌ പാര്‍ക്ക്‌ സ്ഥാപിക്കുന്നത്‌. 2020-21 വര്‍ഷത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ കീഴില്‍ 20 പഞ്ചായത്തുകളിലാണ്‌ പാര്‍ക്ക്‌ അനുവദിച്ചിട്ടുളളത്‌. തൃശൂര്‍ ജില്ലയില്‍ എളവളളി പഞ്ചായത്തില്‍ മാത്രമാണ്‌ പാര്‍ക്ക് വരുന്നത്‌. അഞ്ചുലക്ഷം രൂപയാണ്‌ പാര്‍ക്കിനായി വകയിരുത്തിയിരുത്തിയിട്ടുളളത്‌ പഴശ്ശി ഇക്കോടൂറിസം ആന്‍ഡ്‌ റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്കാണ്‌ നിര്‍മാണ ചുമതല

പദ്ധതിയുടെ ഭാഗമായി ശലഭോദ്യാനം, ജൈവ വൈവിധ്യ സസ്യ ശേഖരം ,റീഡിംഗ്‌ ഏരിയ, ഇരിപ്പിടങ്ങള്‍,ജൈവ വേലി, നടപ്പാത, പ്രവേശന കവാടം, ഔഷധ സസ്യങ്ങള്‍,പ്രകൃതി സൗഹൃദ ബാംബു പ്ലൈബോര്‍ഡുകള്‍ ,പറവകള്‍ക്ക്‌ കുടിവെളള സൗകര്യം എന്നിവ ഒരുക്കും. കൂടാതെ നക്ഷത്ര വൃക്ഷങ്ങള്‍,ഫലവൃക്ഷങ്ങള്‍,പൂക്കള്‍ നല്‍കുന്ന മരങ്ങള്‍, കുറ്റിച്ചെടികള്‍ എന്നിവയും ഉണ്ടാകും.

പഞ്ചായത്തു തല ജൈവ വൈവിധ്യ പരിപാലന സമിതിക്കാണ്‌ പാര്‍ക്കിന്റെ സംരക്ഷണ ചുമതല. പ്രാദേശിക ടൂറിസം,പരിസ്ഥിതി സൗഹാര്‍ദ്ദബോധം എന്നിവ പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും വളര്‍ത്തുന്നതിന്‌ ജൈവ വൈവിധ്യ പാര്‍ക്കു കൊണ്ട്‌ സാധിക്കുമെന്ന്‌ എളവളളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജിയോ ഫോക്‌സ്‌ ,ജൈവ വൈവിധ്യ ബോര്‍ഡ്‌ ജല്ലാ കോഡിനേറ്റര്‍ ഫെബിന്‍ ഫ്രാന്‍സിസ്‌ എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →