വര്‍ക്കല ; പാപനാശം ഹെലിപ്പാഡിന് സമീപം പണിനടക്കുന്ന വീടിന്റെ പുറകുവശത്തുളള ചായ്‌പ്പിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. . പാപനാശം കല്ലുവിള വീട്ടില്‍ സീവ്യൂ ഷാജിയെന്നുവിളിക്കുന്ന ഷാജി ശ്രീധറിന്റെ (55) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. 2021 ഒക്ടോബര്‍ 12 ചൊവ്വാഴ്‌ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. പാപനാശത്ത് സീവ്യൂ എന്ന റിസോര്‍ട്ടിന്‍റെ ഉടമയാണ് ഷാജി. ഇയാളുടെ വീടിന് സമീപത്തുളള പണിനടക്കുന്ന ഒരു വീടിന്റെ ചായ്‌പ് കത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് വിവരം വര്‍ക്കല പോലീസിനെ അറിയിച്ചത്.
ഫയര്‍ഫോഴ്‌സെത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റിസോര്‍ട്ടിലെ മുറിയില്‍ നിന്നും ഇയാളുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ രണ്ടുവ്യക്തികളെക്കുറിച്ചുളള പരാമര്‍ശം ഉളളതായി പോലീസ് പറഞ്ഞു. ഷാജിയുടെ സ്‌കൂട്ടറും സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇന്‍ക്വസ്‌റ്റ് തയ്യാറാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ഭാര്യ: കൈരളി. മക്കള്‍ ; അരവിന്ദ് ,ആനന്ദ് ,അപ്പു.
പോലീസ് ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചുവരികയാണ് വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് വര്‍ക്കല ഡിവൈഎസ്‌പി നിയാസ് പറഞ്ഞു. സയന്റിഫിക്ക് വിദഗദരും ഫോറന്‍സിക്ക് വിദഗ്‌ദരും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പോലീസും ഫോറന്‍സിക്കും പരിശോധനകള്‍ നടത്തിവരുന്നു.

