ന്യൂഡല്‍ഹി: രാജ്യത്ത് നിശ്ചലമായി ജിമെയിലും. മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി. നിരവധി പേരാണ് ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിയുമായി രംഗത്തെത്തിയത്. ജിമെയില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മെയില്‍ ചെക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരാതികളും ഉയരുന്നുണ്ട്. എന്നാല്‍ ജിമെയില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു വിശദീകരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച ലോകവ്യാപകമായി ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സേവനം പുനസ്ഥാപിച്ചത്.