ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കല്‍ക്കരി, ഊര്‍ജ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ നിലവിലെ കല്‍ക്കരിയുടെ ലഭ്യതയും ഊര്‍ജ ആവശ്യകതയും വിശാലമായി ചര്‍ച്ച ചെയ്തു എന്നാണു സൂചന. മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി. അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു.രാജ്യത്തെ ഊര്‍ജോല്‍പാദത്തിനാവശ്യമായ കല്‍ക്കരിയുടെ മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നിരവധി സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്കെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.