വൈക്കം; കായല്‍ പുറമ്പോക്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരസഭ നിര്‍മിച്ച ബീച്ച് ഏറ്റെടുക്കാനുളള റവന്യൂ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഹൈക്കോടതി. ബീച്ചിന്റെ അവകാശം നഗരസഭക്കുതന്നെയാണെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി ജസറ്റീസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണനക്കെടുത്തി വിധി പ്രസ്‌താവിച്ചത്.
ബീച്ചിനെ ചൊല്ലി നഗരസഭയും സികെ ആശ എംഎല്‍എയും തമ്മില്‍ അവകാശ തര്‍ക്കം ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഉത്തരവ് നഗരസഭക്കും ക്ഷേത്ര നഗരിക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ബീച്ച് നഗരസഭക്ക് നഷ്ടപ്പെട്ടാല്‍ സമീപവാസികള്‍ക്കും വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമായിരുന്നു.. കോടതി നടപടികളില്‍ പാലാ ആര്‍ഡിഒയാണ് നഗരസഭാ സെക്രട്ടരിക്കെതിരെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു

