ക്വാറന്റൈന്‍ ലംഘിച്ച്‌ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

പാലക്കാട്‌ ; ക്വാറന്റൈന്‍ ലംഘിച്ച്‌ സിപിഎം ബ്രാഞ്ച്‌ സമ്മേളനത്തില്‍ പങ്കെടുത്ത പാലക്കാട്‌ തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനെതിരെ പോലീസ്‌ കേസ്‌. കോവിഡ്‌ രോഗിയായ ശ്രീധരനും ഭാര്യ പ്രസന്നയും സിപിഎം ബ്രാഞ്ച്‌ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കണ്ണാടി തണ്ണീര്‍പന്തല്‍ ബ്രാഞ്ച്‌ സമ്മേളനത്തിനുശേഷം പ്രതിനിധികള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

2021 ഒക്ടോബര്‍ 5നാണ്‌ ആന്റിജന്‍ ടെസ്‌റ്റിലൂടെ ശ്രീധരന്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌. പ്രദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയില്‍ എതിര്‍ വിഭാഗം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ വരാതിരിക്കാനാണ്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കോവിഡ്‌ രോഗിയെയും ഭാര്യയെയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്‌ എന്നാണ്‌ ആരോപണം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനുമോളുടെ സാന്നിദ്ധ്യത്തിലായിരുന്നു ബ്രാഞ്ച്‌ സമ്മേളനം. സംഭവം വിവാദമായതോടെ ശ്രീധരനും ഭാര്യക്കുമെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പാലക്കാട്‌ സൗത്ത്‌ പോലീസ്‌ കേസെടുത്തു.

Share
അഭിപ്രായം എഴുതാം