റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് മൂന്ന് ഗവേഷകര്‍ക്ക് നൊബേല്‍ പുരസ്‌കാരം

October 11, 2021 - 10:38 pm

സ്റ്റോക്ക്ഹോം: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം. അമേരിക്കയിലെ ബെര്‍ക്ക്ലിയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിഡ് കാര്‍ഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നുള്ള ജോഷ്വ ആംഗ്രിസ്റ്റ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗൈഡോ ഇംബെന്‍സ് എന്നിവര്‍ക്കാണ് പുരസ്‌കാരം.

പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാര്‍ഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെന്‍സ് എന്നിവര്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ഗവേഷണങ്ങളില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹിക ശാസ്ത്രത്തിലെ പല വലിയ ചോദ്യങ്ങളും കാരണങ്ങളും അതിന്റെ ഫലം സംബന്ധിച്ചുമുള്ളതാണ്.കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ നിലയെയും എങ്ങനെ ബാധിക്കും? നീണ്ട കാലയളവിലെ വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും? ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സ്വാഭാവികമായ പരീക്ഷങ്ങളിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചു- സമിതി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *