വൃദ്ധ ദമ്പതികൾ വിറകുപുരയിൽ തീക്കൊളുത്തി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറകുപുരയിലെ മരപ്പത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

09/10/21 ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇവർക്ക് മൂന്ന് പെണ്മക്കൾ ആണ്. മൂവരും വിവാഹിതരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →