നടൻ നാഗചൈതന്യ യുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ നടി സാമന്ത റൂത്ത് പ്രഭു തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രചരണങ്ങളോട് പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ ഒരു അവസരവാദി ആണെന്ന് പറഞ്ഞു പരത്തുകയും തനിക്ക് മറ്റു രഹസ്യബന്ധങ്ങൾ ഉണ്ടെന്നും കുട്ടികൾ വേണ്ടെന്ന് പറഞ്ഞതായും നിരവധിതവണ ഗർഭചിത്രം നടത്തിയെന്നും വ്യാജ പ്രചരണം നടന്നു എന്ന് ഈ പോസ്റ്റിൽ നടി കുറിക്കുന്നു.
സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിച്ചുകൊണ്ട് ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്നും തന്നെ പ്രതിരോധിക്കുന്ന വർക്ക് താരം നന്ദി പറഞ്ഞു. വിവാഹമോചനം എന്നത് വേദന നിറഞ്ഞ പ്രക്രിയയാണ്. അതിന്റെ മുറിവുണങ്ങാൻ തന്നെ അനുവദിക്കണമെന്നും ഈ പ്രചരണം കൊണ്ടൊന്നും താൻ തകർന്ന് പോവില്ലെന്നും നടി പോസ്റ്റിൽ സൂചിപ്പിച്ചു.