ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവായി മെട്രോമാന്‍ ഇ. ശ്രീധരന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥ്വത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച മെട്രോമാന്‍ ഇ. ശ്രീധരന്‍
ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവ്. അതേസമയം,ശോഭാ സുരേന്ദ്രന്‍, ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ വരെ ഉള്‍പ്പെടുന്നതാണ് 80 അംഗ ദേശീയ നിര്‍വാഹകസമിതി. ഇവര്‍ക്കു പുറമേ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും സമിതിയില്‍ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →