ലഖിംപൂർ സംഭവത്തിൽ സുപ്രീം കോടതി കേസെടുത്തു. വ്യാഴാഴ്ച ആഴ്ച കേസ് പരിഗണിക്കും

ന്യൂഡൽഹി : എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  സുപ്രീംകോടതി സ്വയമേവ  കേസെടുത്തു. കേസ് വ്യാഴാഴ്ച 7 ഒക്ടോബർ 2021-ൽ പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക.  ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹിലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക. ഉത്തർപ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ ലഖിംപൂർ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കർഷക പ്രതിഷേധങ്ങളുടെ ഒടുവിലാണ് എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം അരങ്ങേറിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്രയുടെ മകന്റെ വാഹനം നടന്നുപോകുകയായിരുന്ന കർഷകരുടെ നേരെ ഇടിച്ചുകയറി നാലുപേർ മരണമടയുകയുണ്ടായി. തുടർന്ന് നടന്ന അക്രമസംഭവങ്ങളിൽ മറ്റു നാലു പേർ കൂടി കൊല്ലപ്പെട്ടു. എട്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിനാണ് സുപ്രീംകോടതി സ്വന്തം നിലയിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുറംതിരിഞ്ഞ് നടന്നുപോകുന്ന കർഷകർക്ക് നേരെ വാഹനമിടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. രാജ്യമൊട്ടാകെ വ്യാപകമായ ചർച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയ സംഭവത്തിന്റെ ദൃശ്യങ്ങൾ വെളിവാക്കുന്നത് സംഘർഷത്തിനിടയിൽ അല്ല കർഷകരുടെ മരണം സംഭവിച്ചത് എന്ന് തന്നെയാണ്. 

സുപ്രീം കോടതി ഇടപെടണമെന്നും സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് പരാതി അയച്ചിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →