ന്യൂഡൽഹി: നീറ്റ് സൂപ്പർസ്പെഷ്യാലിറ്റി പരീക്ഷയുടെ മാതൃകയിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാരിൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടായത്. നീറ്റ് പരീക്ഷക്ക് 2020ലെ മാതൃക അവസാനിപ്പിക്കുകയും പുതിയ മാതൃക അവതരിപ്പിക്കുകയും ചെയ്ത നടപടിയിൽ പരീക്ഷാർത്ഥികൾ കോടതിയിൽ ചോദ്യംചെയ്തിരുന്നു.
പരീക്ഷയ്ക്ക് മുൻപ് ഉണ്ടാക്കിയ മാതൃകാമാറ്റം എന്തിൻറെ പേരിൽ എന്ന് കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബുധനാഴ്ച സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലാണ് പുതിയ മാതൃക 2022 മുതൽ മാത്രമായിരിക്കും സ്വീകരിക്കപ്പെടുക എന്നും 2021ലെ പരീക്ഷ മുൻ മാതൃകയിൽ തന്നെ നടത്തുമെന്നും അറിയിച്ചു. ഈ വിധത്തിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയതോടുകൂടി പരീക്ഷാർത്ഥികൾക്ക് അനുകൂലമായ തീരുമാനവുമായി കോടതി കേസ് അവസാനിപ്പിച്ചു

